Friday, 23 August 2013

മോഹന്‍ലാല്‍ ഇനി തായ്‌കോന്‍ഡ ബ്ളാക്ക് ബെല്‍റ്റ്

മോഹന്‍ലാല്‍ ഇനി തായ്‌കോന്‍ഡ ബ്ളാക്ക് ബെല്‍റ്റ്




മോഹന്‍ലാല്‍ ഇനി തായ്‌കോന്‍ഡ ബ്ളാക്ക് ബെല്‍റ്റ് ജേതാവ്. ലഫ്റ്റനന്‍റ് കേണല്‍, ഡോക്ടറേറ്റ്, പത്മശ്രീ അംഗീകാരങ്ങള്‍ക്കുശേഷം കൊറിയന്‍ സര്‍ക്കാരിന്‍റെ അംഗീകാരമായി ലഭിച്ച ഒാണററി ബ്ളാക്ക് ബെല്‍റ്റ് ഒാഫ് തായ്‌കോന്‍ഡ പദവി കൊറിയന്‍ എംബസി സ്‌പോര്‍ട്സ് ജനറല്‍ മാനേജര്‍ ലീ ജിയോങ്ഹി ലാലിനു നല്‍കി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സാന്നിധ്യത്തില്‍ മോഹന്‍ലാല്‍ പദവി സ്വീകരിച്ചു.

 സിനിമകളില്‍ ആയോധനകല മുന്‍നിര്‍ത്തിയുള്ള അഭിനയ മുഹൂര്‍ത്തങ്ങള്‍, നടന്‍ എന്ന നിലയിലുള്ള ജനപ്രീതി എന്നിവ കണക്കിലെടുത്താണ് ഇൗ പദവി മോഹന്‍ലാലിനു നല്‍കിയത്. അംഗീകാരദാനച്ചടങ്ങില്‍ ലാല്‍ അവതരിപ്പിച്ച ചില സിനിമാ സംഘട്ടന രംഗങ്ങളുടെ വിഡിയോ പ്രദര്‍ശിപ്പിച്ചു. ശേഷം ലീ ജിയോങ്ഹീ തായ്‌കോന്‍ഡയുടെ ഒൗദ്യോഗിക വസ്ത്രങ്ങള്‍ നല്‍കുകയും പിന്നീടു ബ്ളാക്ക് ബെല്‍റ്റ് അണിയിക്കുകയും ചെയ്തു. തിങ്ങി നിറഞ്ഞ ആരാധകര്‍ കയ്‌യടിച്ചു. സംസ്ഥാന, ദേശീയ അവാര്‍ഡുകളും ലഫ്റ്റനന്‍റ് പദവിയും പത്മശ്രീയും ഡോക്ടറേറ്റും നേടിയ അതേ നിര്‍വൃതിയോടെയാണ് ഇൗ ബ്ളാക്ക് ബെല്‍റ്റ് പദവിയും സ്വീകരിക്കുന്നതെന്നു മോഹന്‍ലാല്‍ പറഞ്ഞു. ആയോധന കലകളുടെ അമ്മ കളരിപ്പയറ്റാണ്. സിനിമയില്‍ ഡ്യൂപ്പില്ലാതെ സംഘട്ടന രംഗങ്ങള്‍ അവതരിപ്പിക്കാന്‍ സഹായിച്ച സ്റ്റണ്ട് മാസ്റ്റര്‍മാരെ അനുസ്മരിക്കുന്നതായും ലാല്‍ പറഞ്ഞു. ബഹുമുഖ പ്രതിഭയാണ് മോഹന്‍ലാലെന്നു മുഖ്യമന്ത്രി പറഞ്ഞു.

ഒളിംപിക് പരിശീലനത്തിന്‍റെ പ്രചാരണാര്‍ഥമായിരുന്നു പദവി നല്‍കല്‍. ഇന്ത്യയിലെ കൊറിയന്‍ കള്‍ച്ചറല്‍ സെന്‍റര്‍ ഡയറക്ടര്‍ കിം കും പ്യോങ്, കായിക സെക്രട്ടറി എം. ശിവശങ്കര്‍, സ്‌പോര്‍ട്സ് അതോറിറ്റി ഒാഫ് ഇന്ത്യ കേരള റീജന്‍ ഡയറക്ടര്‍ ഡോ. ജി. കിഷോര്‍, സ്‌പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി പി.എസ്. അബ്ദുല്‍ റസാഖ്, സ്‌പോര്‍ട്സ് അഡീഷനല്‍ ഡയറക്ടര്‍ എസ്. നജുമുദീന്‍, ഡപ്യൂട്ടി ഡയറക്ടര്‍ ഡോ: ചാക്കോ ജോസഫ്, തായ്‌കോന്‍ഡ അസോസിയേഷന്‍ ഒാഫ് കേരള ജനറല്‍ സെക്രട്ടറി ബി. അജി, അഡീഷനല്‍ ചീഫ് സെക്രട്ടറി കെ.എം. ഏബ്രഹാം തുടങ്ങി യവര്‍ പ്രസംഗിച്ചു. തായ്‌കോന്‍ഡ അഭ്യാസികളുടെ പ്രകടനവും ഉണ്ടായിരുന്നു.

No comments:

Post a Comment