Thursday, 22 August 2013

ദാ വരുന്നു മാരുതി മിനി എസ് യു വി

ദാ വരുന്നു മാരുതി മിനി എസ് യു വി



ഇനിയുള്ള കാലം മിനി എസ് യു വികളുടേതാണ്. ഇന്നലെയും ഇറങ്ങി ഒരെണ്ണം. നിസ്സാന്‍ ടെറാനോ. ഡസ്റ്റര്‍ പ്ളാറ്റ്‌ഫോമില്‍ ഏതാനും ലക്ഷങ്ങളുടെ വിലക്കുറവില്‍ ഒക്‌ടോബറില്‍ വില്‍പയ്ക്കു തുടക്കമിടുകയാണ് ടെറാനോ. ഫോഡ് ഇക്കോ സ്‌പോര്‍ട്ട് വില്‍പന ഗ്രാഫ് ഉയര്‍ത്തിക്കൊണ്ടേയിരിക്കുന്നു. ആദ്യമെത്തിയ ഡസ്റ്റര്‍ കുലുക്കമില്ലാതെ മുന്നേറുന്നു. വരുന്ന രണ്ടു കൊല്ലത്തിനകം 40 മിനി എസ് യു വികള്‍ ഇന്ത്യയില്‍ ഇറങ്ങുമെന്നാണു പ്രഖ്യാപനം. മൊത്തത്തില്‍ കൊച്ച് എസ് യു വികളുടെ പൂക്കാലം.


ഹാച്ച്ബാക്ക് കാറുകള്‍പ്പോലെ മിനി എസ് യുവികള്‍ പരക്കാന്‍ പോകുന്നു. ഈ തിക്കിലും തിരക്കിലും കാത്തിരിക്കേണ്ട ഒരു വാഹനമുണ്ട്. സുസുക്കി ആല്‍ഫ. 2014 ജനുവരിയില്‍ ഒാട്ടോ എക്സ്‌പൊയില്‍ പുറത്തിറക്കും. പെട്രോള്‍, ഡീസല്‍ മോഡലുകളിലായി സുസുക്കിയുടെ മുഴുവന്‍ ഒാഫ് റോഡിങ് പാരന്പര്യവും പേറുന്ന അത്യാധുനിക മിനി എസ് യു വി. വില 10 ലക്ഷത്തില്‍ത്താഴെ. മിനി എസ് യു വി ഇന്ത്യയിലിപ്പോള്‍ പുതുമയാണെങ്കിലും ജപ്പാനിലും യൂറോപ്പിലുമൊക്കെ അറുപതുകളിലേ ഈ സങ്കല്‍പത്തിനു പ്രചാരമുണ്ടായിരുന്നു. അന്നൊക്കെ മിനിയെന്നാല്‍ ശരിക്കും മിനി എസ് യു വി തന്നെ. 350 സി സി രണ്ടു സ്‌ട്രോക്ക് എന്‍ജിനുള്ള മുഖ്യമായും രണ്ടു സീറ്റുകളുമുള്ള നാലു വീല്‍ ഡ്രൈവ് വാഹനങ്ങള്‍. ലോക യുദ്ധം കഴിഞ്ഞ സാന്പത്തിക മാന്ദ്യകാലത്ത് ഇത്തരം വാഹനങ്ങള്‍ യുദ്ധം തകര്‍ത്ത ജപ്പാനും യൂറോപ്പിനുമൊക്കെ ആവശ്യവുമായിരുന്നു. വാണിജ്യ ആവശ്യങ്ങള്‍ക്കായിരുന്നു ജീപ്പ് രൂപമുണ്ടായിരുന്ന മിനി എസ് യു വികള്‍ ഉപയോഗിച്ചിരുന്നത്.


ഇന്ത്യയില്‍ മിനി എസ് യു വിയെന്ന് അറിയപ്പെടുന്ന വാഹനങ്ങള്‍ ഇന്നും നാലു വീല്‍ ഡ്രൈവലെ്ലങ്കില്‍ അന്നത്തെ ജാപ്പനീസ് മിനികള്‍ ശരിയായ ഫോര്‍ ബൈ ഫോര്‍ തന്നെയായിരുന്നു. പഴയ കാല ജാപ്പനീസ് മിനി എസ് യു വികളില്‍ പ്രാമുഖ്യം സുസുക്കിക്കു തന്നെ. അറുപതുകളുടെ അവസാനം ഹോപ് മോട്ടോര്‍ കന്പനിയെന്ന നിര്‍മാതാക്കളെ ഏറ്റെടുത്തതോടെയാണ് തുടക്കം. ആദ്യ തലമുറ ജിംനി 1970 ല്‍ ഇറങ്ങി. 25 ബി എച്ച് പി ശക്തിയുള്ള 359 സി സി രണ്ടു സിലണ്ടര്‍ പെട്രോള്‍ എന്‍ജിനുള്ള മോഡലിന് മൂന്നു സീറ്റായിരുന്നു. ആകെ നീളം മൂന്നു മീറ്ററില്‍ തഴെ. 15 ഇഞ്ച് വീലുകള്‍. ജീപ്പിനെ അനുസ്മരിപ്പിക്കുന്ന ക്യാന്‍വാസ് ടോപ്. മൊത്തത്തില്‍ ക്യൂട്ട്. ഈ ജിംനിയുടെ മൂന്നാം തലമുറയാണിപ്പോള്‍. രണ്ടാം തലമുറയ്ക്ക് ജിപ്സിയോടാണു സാമ്യം. എന്നാലിപ്പോള്‍ വരാന്‍പോകുന്ന ആല്‍ഫ മൊത്തത്തില്‍ പുതിയ പ്ളാറ്റ്‌ഫോമില്‍ ആധുനിക ഡൈനാമിക് രൂപത്തിലായിരിക്കും.


 തെല്ലു കൂടുതല്‍ ഡൈനാമിക് ആണോയെന്നു 2012 ഒാട്ടൊ എക്സ്‌പൊയില്‍ ആദ്യ പ്രോട്ടൊടൈപ്പുകള്‍ കണ്ടവര്‍ക്കു തോന്നിയിട്ടുണ്ടാവണം. എക്സ് എ ആല്‍ഫ എന്നാണ് പുതിയ വാഹനത്തിന്‍െറ മുഴുനാമം. ചിലപ്പോള്‍ കോഡ് നാമമാകാം. എന്തായാലും ഫ്യൂച്ചറിസ്റ്റിക് എന്നു വിശേഷിപ്പിക്കാവുന്ന ഡിസൈനാണ് ആല്‍ഫ. എക്്സ് എന്നത് ക്രോസ് ഒാവറിനെയും എ എന്നത് എന്‍ട്രി ലെവലിനെയും സൂചിപ്പിക്കുന്നു. മാരുതിയും സുസുക്കിയും സംയുക്തമായാണ് ഈ വാഹനം വികസിപ്പിചെ്ചടുക്കുന്നത്. സ്വിഫ്റ്റ് പ്ളാറ്റ്‌ഫോമിലാണ് നിര്‍മാണമെന്നു ശ്രുതികളുണ്ട്. ആധുനികമെങ്കിലും ജിംമ്നിയുടെ ക്യാരക്ടര്‍ ഗ്രില്‍ പുതിയ മോഡലിലും നില നിര്‍ത്തിയിട്ടുണ്ട്. എല്‍ ഇ ഡി ഹെഡ്ലാംപുകളും ബോഡിയില്‍ ഇന്‍റഗ്രേറ്റ് ചെയ്ത ബന്പറുമാണ്. വശങ്ങളില്‍ നിന്നു ലാന്‍ഡ് റോവര്‍ ഇവോക്കിനോടിനു വിദൂരഛായയുണ്ട്. എന്നാല്‍ ഇവോക്കിന്‍റയത്ര വലുപ്പമില്ല. ഒാട്ടൊ എക്സ്‌പൊയിലെ പ്രോട്ടൊടൈപ്പിന് നാലു മീറ്ററോളം നീളവും 1.9 മീറ്റര്‍ വീതിയും 1.6 മീറ്റര്‍ ഉയരവുമുണ്ടായിരുന്നു. വീല്‍ബേസ് 2.5 മീറ്റര്‍. വലിയ വീലുകള്‍ 18 ഇഞ്ച്, ലോ പ്രൊഫൈല്‍. നിലവിലുള്ള മിനി എസ് യു വികളില്‍ നിന്നു ആല്‍ഫയെ മാറ്റിനിര്‍ത്തുന്ന ഘടകം നാലു വീല്‍ ഡ്രൈവ് തന്നെ. രണ്ടു വീല്‍ ഡ്രൈവ് മോഡലുമുണ്ട്. 1.2 ലീറ്റര്‍ കെ സീരീസ് പെട്രോള്‍ എന്‍ജിനും 1.3 ലീറ്റര്‍ ഫിയറ്റ് ഡീസല്‍ എന്‍ജിനും ഉള്ള മോഡലുകളുണ്ടാവും.

 എ ബി എസ്, എയര്‍ബാഗ് തുടങ്ങിയ സുരക്ഷാസൗകര്യങ്ങളുമുണ്ട്. ഉള്ളിലെ സൗകര്യങ്ങള്‍ക്കും പഞ്ഞമില്ല. പവര്‍ വിന്‍ഡോ, മ്യൂസിക് സിസ്റ്റം, പാര്‍ക്ക് സെന്‍സര്‍, പിന്‍ എ സി വെന്‍റുകള്‍, മികച്ച സീറ്റുകള്‍, ആവശ്യത്തിനു ലെഗ് റൂം എന്നിങ്ങനെ പോകുന്നു സൗകര്യങ്ങള്‍. മിനി എസ് യു വിയിലാണ് കണ്ണെങ്കില്‍ ഏതാനും മാസം കൂടി കാത്തിരിക്കുന്നത് ബുദ്ധിയാണ്.



No comments:

Post a Comment