Friday, 23 August 2013

മലയാളം മരിക്കുന്ന ഗാനസാഹിത്യം


ഈ വര്‍ഷം ജനുവരി മുതല്‍ ആറുമാസം മലയാളത്തിലിറങ്ങിയത് 85 ചിത്രങ്ങളാണ്. ഇവയില്‍ ചിലതിന്‍െറ പേര് ഒന്ന് ശ്രദ്ധിക്കാം. റൊമാന്‍സ്, ലോക്പാല്‍, ബ്ളാക്ക് ബട്ടര്‍ഫ്ളെ, ഡേവിഡ് ആന്‍്റ് ഗോലിയാത്ത്, റോസ് ഗിറ്റാറിനാല്‍, റെഡ് വൈന്‍, ഇമ്മാനുവല്‍, കൈ്ളമാക്സ്, 72 മോഡല്‍, ഹോട്ടല്‍ കാലിഫോര്‍ണിയ, ഷട്ടര്‍, പ്രൊപ്രൈറ്റേഴ്സ് കമ്മത്ത് ആന്‍്റ് കമ്മത്ത് ഇങ്ങനെ അന്‍പതിലേറെ ചിത്രങ്ങളുടെ പേരും മലയാളഭാഷയിലല്ല. ആറുമാസമിറങ്ങിയവയില്‍ ചിലതാണ് ഞാന്‍ സൂചിപ്പിച്ചത്. ഇനിയിറങ്ങാനിരിക്കുന്നവയും അന്യഭാഷാ പേരിന്‍്റെ ഒരു പരമ്പരതന്നെയാണ്. പല പ്രമുഖ സംവിധായകരുടെ ചിത്രങ്ങളുടെ കാര്യവും വ്യത്യസ്തമല്ല. മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി കിട്ടിയതില്‍ നാം ലജ്ജിക്കേണ്ട അവസ്ഥയാണിന്ന്. ഇന്ന് ആര്‍ക്കും പാടാവുന്ന അവസ്ഥയാണ്. താരങ്ങള്‍ പാടുന്നു. സംഗീതത്തെപ്പറ്റി ഒന്നും അറിയണമെന്നില്ല. ശ്രുതിയും താളവും തിരിച്ചറിയാന്‍ കഴിയാത്തയാള്‍ക്കുവരെ പാടാമെന്ന അവസ്ഥയാണ്. ഞാന്‍ കഴിഞ്ഞ കുറെയധികം വര്‍ഷങ്ങളായി ചലച്ചിത്രഗാനങ്ങളെപ്പറ്റി എഴുതുന്ന ഒരാളെന്ന നിലയിയില്‍ എനിക്ക് പലപ്പോഴും ഗായകരുടെ പേര് കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടുണ്ടാകാറുണ്ട്. സി.ഡിയിലാണെങ്കിലും നെറ്റിലാണെങ്കിലും ഗായകരുടെ പേര് ഇംഗ്ളീഷിലാണ് എഴുതിയിരിക്കുന്നത്. പൈസാ പൈസാ എന്ന ചിത്രത്തിലെ പാട്ടു പാടിയ ഗായകന്‍്റെ പേര് കാള്‍ ഫെനിസ് എന്നാണ് ഒരിടത്ത് കാണുന്നത്. മലയാളത്തില്‍ ഇത് കാള്‍ ഫ്രാന്‍സിസ് എന്നും കാണുന്നു. ഇതില്‍ ഏതാണ് ശരി എന്നറിയില്ല. നമിത കോറിയ എന്നും നന്ദ കൊറിയ എന്നും അടിച്ചിരിക്കുന്നു. ഇതൊക്കെ നമ്മുടെ ഭാഷയെ നശിപ്പിക്കുന്ന പ്രവണതയാണ്. പാട്ടുകളിലേക്ക് കടന്നാല്‍ ഇംഗ്ളീഷിന്‍്റെ അതിപ്രസരം കൊണ്ട് വീര്‍മുട്ടുന്ന അവസ്ഥയാണ്. ഉദാഹരണം മായി ഒരു എപാട്ട്; ‘ഹോ പൈസാ ഹോ.. ഹോ.. പൈസാ കണ്‍നിറയെ പൈസ.. നെയിം പൈസ.. ഫ്രെയിം പൈസ. നെയിം പൈസ എന്താണെന്നൊന്നും ചോദിക്കരുത്. ഇതാണ് ഒരു പാട്ട്. ദുല്‍ക്കര്‍ സല്‍മാന്‍ പാടിയ എ ബി സി ഡിയിലെ ഹിറ്റായ ഒരു പാട്ട്; ‘ജോണി മോനെ ജോണി യു ആര്‍ മൈ കണ്ണിന്‍മണി.. വൈ യു വന്ന ബ്ളെന്‍സിംഗ് മണി... തമാശ ഇതില്‍ എഴുതിയിരിക്കുന്ന ഇംഗ്ളീഷ് പോലും തെറ്റാണെന്നുള്ളതാണ്. നമ്മളൊക്കെ അമ്പലപ്പുഴ ക്ഷേത്രത്തിലെ പാല്‍പ്പായസം കുടിച്ചിട്ടുള്ളവരാണല്ളൊ. അതേസമയം തിരുവനന്തപുരത്തുകാര്‍ക്കറിയാം ഇവിടെ തിരുവല്ലം പരശുരാമ ക്ഷേത്രത്തില്‍ മരണാനന്തരകര്‍മ്മത്തിന് രസീതെഴുതാന്‍ പോകുമ്പോള്‍ അവിടുന്ന് ഒരു പാല്‍പ്പായസം തരും. കഞ്ഞിയേക്കാള്‍ കഷ്ടമായ ഒരു സാധനം. ഇന്നത്തെ പാട്ടുകളെ ഈ പാല്‍പ്പായസത്തോടുപമിക്കാനാണ് എനിക്ക് താല്‍പര്യം. പഴയകാല ഗാനങ്ങള്‍ അമ്പലപ്പുഴ പാല്‍പ്പായസം പോലെ നമ്മുടെ നാവില്‍ ഇന്നും മധുരമൂറുമ്പോഴാണ് ഇപ്പോഴത്തെ പാട്ടുകളുടെ വിലയില്ലായ്മ നാം മനസിലാക്കുന്നത്. ഒരു നടന്ന സംഭവം കേള്‍ക്കൂ. കെ.പി കുമാരന്‍ അതിഥി എന്ന സിനിമയെടുക്കുമ്പോള്‍ വയലാര്‍ രാമവര്‍മയാണ് അതിനുവേണ്ടി പാട്ടുകളെഴുതിയത്. ഒരു പ്രധാനപ്പെട്ട പാട്ട് അതിനുവേണം. വയലാറിനെ കെ.പി കുമാരന്‍ അദ്ദേഹത്തിന്‍്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഒരു മുറി അദ്ദേഹത്തിനായി ഒഴിഞ്ഞുകൊടുത്തു. ജനല്‍ തുറന്നാല്‍ പുറത്ത് മനോഹരമായ പാടത്തിന്‍്റെയും മറ്റും ദൃശ്യമാണ്. വയലാര്‍ ജനലിലൂടെ പുറത്തേക്ക് നോക്കിയപ്പോള്‍ ഉച്ചനേരത്ത് സുന്ദരിയായ ഒരു തരുണി ഇലമുറിയാന്‍ നടന്നു വരുന്നതായി കണ്ടു. ഉടനെ അദ്ദേഹമെഴുതി; ‘സീമന്ദിനീ നിന്‍ ചൊടികളിലാരുടെ പ്രേമമൃദുസ്മേരത്തിന്‍ സിന്ദൂരം.’ പിന്നീട് കാണുന്നത് ഇലയുമായി ആ സ്ത്രീ നടന്നുപോകുന്നതാണ്. അന്നേരം അദ്ദേഹമെഴുതി; ‘വെണ്‍ചിറകൊതുക്കിയ പ്രാവുകള്‍ പോലുള്ള ചഞ്ചലപദങ്ങളോടെ നീ മന്ദം മന്ദം നടക്കുമ്പോള്‍ താനേ പാടുമൊരു മണ്‍വിപഞ്ചികയീ ഭൂമി എന്നെയതിന്‍ മാറിലെ ഇഴകളാക്കൂ എന്നെ നിന്നനുരാഗ പല്ലവിയാക്കു’. ഇങ്ങനെ എഴുതാന്‍ കഴിവുള്ള കവികള്‍ ജീവിച്ചിരുന്ന നാടാണ് നമ്മുടേത്. അതുകൊണ്ടൊക്കെയാണ് മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി കിട്ടിയത്. എന്നാല്‍ ഇന്ന് എന്താണ് പാട്ടെഴുത്തുകാര്‍ എഴുതുന്നത്. അഞ്ചുസുന്ദരികള്‍’ എന്ന സിനിമയിലെ ഒരു പാട്ട്; ‘കാണാദൂരം പോയേ ആരും ചൂണ്ടാതെ പോയോ നീളം പോയോ എന്‍ മുഖമേ നീയോ ഞാനോ ഏതോ. ‘ലോക്പാല്‍’ എന്ന ചിത്രത്തിലെ ഒരു ഗാനം; ‘നീലക്കാടിന് മുകളിലെ നീലിമലയുടെ നെറുകയില്‍ നിത്യതാപസനേ നീയെന്‍ അയ്യപ്പന്‍’. ഈ പാട്ട് കേട്ടാല്‍ അയ്യപ്പന്‍ ശബരിമലയില്‍ നിന്ന് ഓടിപ്പോകും. ശബരിമലയില്‍ തങ്കസൂര്യോദയം എന്നും കര്‍പ്പൂരമലകള്‍ കൈകൂപ്പി തൊഴുതുരുകുമ്പോള്‍ എന്നുമൊക്കെ മലയാളത്തെ സ്നേഹിച്ച വയലാര്‍ എഴുതിയ വരികള്‍കേട്ട് മലയാളികള്‍ കോരിത്തരിച്ചിരിക്കുമ്പോഴാണ് നീലക്കാടിന് മുകളില്‍ നീലിമലയെ പ്രതിഷ്ഠിച്ചുകൊണ്ട് അദ്ദേഹത്തിന്‍്റെ മകന്‍ തന്നെ ഇതെഴുതുന്നത്. ‘മഞ്ഞുരുകും രാവിനുള്ളില്‍ മൃദു മഞ്ചം തീര്‍ക്കും മന്ദാരമേ’.. അനൂപ് മേനോന്‍ എഴുതിയ ഒരു പടപ്പാട്ട്. അദ്ദേഹം ഇപ്പോള്‍ തിരക്കഥയും അഭിനയവും കൂടാതെ പാട്ടെഴുത്തും നടത്തുന്നു. ഈ പാട്ട് കേട്ടതോടെ അദ്ദേഹത്തോടുള്ള എല്ലാ ബഹുമാനവും നശിച്ചു. ബഡ്ഡി എന്ന സിനിമയിലെ ഒരു പാട്ട്; ‘ഒരുകനലായ് നിന്നെയെന്‍ ചൊടിയിതളില്‍ വാങ്ങി ഞാന്‍’.. സന്തോഷ് വര്‍മ്മയെഴുതിയതാണ്. ഇതുകേട്ട് ഞാന്‍ ഞെട്ടിപ്പോയി. ചൊടി കരിഞ്ഞു പോകില്ളേ. ബഡ്ഡി എന്നല്ല; ബ്ളഡി എന്നാണ് ഇതുകേട്ടപ്പോള്‍ എനിക്ക് പറയാന്‍ തോന്നിയത്. മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി കിട്ടിയതില്‍ എനിക്ക് സന്തോഷമല്ല ദു$ഖമാണ് ഇപ്പോള്‍ തോന്നുന്നത്.

1 comment: