Thursday, 22 August 2013

ഫഹദ് കാക്കി അണിയുന്നു

ഫഹദ് കാക്കി അണിയുന്നു




കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കു ന്നതില്‍ ഏകദേശം ഒരു കമല്‍ഹാ സന്‍ ലൈന്‍ പിന്തുടരുന്ന ഫഹദ് ഫാസില്‍ പുത്തന്‍ ഗെറ്റപ്പില്‍. കരിയറിലെ ആദ്യ പൊലീസ് വേഷം അവതരിപ്പിക്കുന്നതിന്‍റെ ത്രില്ലില്‍ ആണ് ഫഹദ്. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന ചിത്രത്തിനു ശേഷം അരുണ്‍കുമാര്‍ അരവിന്ദ് സംവിധാനം ചെയ്‌യുന്ന വണ്‍ ബൈ ടു എന്ന ചിത്രത്തിലാണ് പൊലീസായി ഫഹദ് അഭിനയിക്കുന്നത്. അഭിനയത്തില്‍ പ്രായവും കഷണ്ടിയുമൊന്നും ഒരു അളവുകോലലെന്നു തെളിയിച്ച നടനാണ് ഫഹദ്.

ചൂടന്‍ സിനിമകളിലെ ചൂടന്‍ നായകന്‍ എന്ന് ആദ്യകാലത്ത് ടൈപ്പ് ചെയ്‌യപ്പെടുമെന്ന് കരുതിയെങ്കിലും കരിയറില്‍ ഉചിതമായൊരു ട്വിസ്റ്റ് എടുത്ത് വ്യത്യസ്തമായ കഥാപാത്രങ്ങള്‍ മാത്രം ചെയ്‌യുന്നതില്‍ മറ്റേത് യുവതാരത്തേക്കാളുമേറെ ഫഹദ് ശ്രദ്ധിച്ചു. കൈയെ്‌യത്തും ദൂരത്ത് എന്ന ചിത്രം 2001ല്‍ പുറത്തുവന്നപ്പോള്‍ പ്രതീക്ഷകള്‍ക്കു വിരുദ്ധമായി തകര്‍ന്നടിയുന്നതാണു കണ്ടത്. ഈ നടന് അഭിനയിക്കാനേ അറിയില്ല, ഇങ്ങനെയൊരു നടന് ഭാവിയേ ഇല്ല എന്നു പറഞ്ഞവരാണ് അധികം. എന്നാല്‍ പിന്നീട് ഫാസിലിന്‍റെ മകന്‍ ഷാനു എന്ന ലേബലില്‍ നിന്ന് നടന്‍ ഫഹദ് ഫാസില്‍ എന്ന പേരും പ്രാപ്തിയും ഫഹദ് നേടിയത് സാമ്യങ്ങളില്ലാത്ത കഥാപാത്രങ്ങള്‍ ചെയ്താണ്.

 ഏച്ചുകെട്ടില്ലാത്ത അഭിനയമാണ് ഫഹദിന്‍റെ കഥാപാത്രങ്ങളെ കൂടുതല്‍ ജനിപ്രിയമാക്കിയത്. ഫഹദ് ഏതു കഥാപാത്രം ചെയ്താലും ഇത് ഇയാള്‍ക്കു മാത്രമേ ഇണങ്ങൂയെന്ന് തോന്നുന്നതും ഇതുകൊണ്ടു തന്നെ. ഒരേ രീതിയിലുള്ള വേഷങ്ങള്‍ ഇതുവരെ ഫഹദില്‍ മുദ്രകുത്തപ്പെട്ടിട്ടില്ല. എെടി പ്രഫഷണലായും ഡോക്ടറായും ഡ്രൈവറായും ക്ളാര്‍നെറ്റ് വാദകനായും പെയ്ന്‍ററായും അഭിനയിച്ച ഫഹദിന്‍റെ പൊലീസ് ഗെറ്റപ്പ് ആണ് ഇനി വരാനിരിക്കുന്നത്. ഫഹദ് കാക്കി അണിയുന്ന സൈക്കോളജിക്കല്‍ സസ്പന്‍സ് ത്രില്ലറായ വണ്‍ ബൈ ടുവില്‍ മുരളി ഗോപിയാണ് മറ്റൊരു നായകന്‍. ഹണി റോസ്, അഭിനയ എന്നിവര്‍ നായികമാരാകുന്ന ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ജയമോഹന്‍ ആണ്. സംവിധായകന്‍ ശ്യാമപ്രസാദും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

No comments:

Post a Comment