Friday, 23 August 2013

ഖത്തറില്‍ നടത്താന്‍ നിശ്ചയിച്ച ലോകകപ്പ് 2022 സംബന്ധിച്ച് നടക്കുന്ന സംവാദങ്ങള്‍ അവസാനിക്കുന്നില്ല

ലോകകപ്പ് ശൈത്യകാലത്തേക്ക് മാറ്റണമെന്ന ഫിഫ പ്രസിഡന്‍റ് സെപ് ബ്ളാറ്ററുടെ അഭിപ്രായപ്രകടനത്തിന് പിന്നാലെയാണ് ലോകകപ്പ് ഖത്തറില്‍ നടത്തുന്നതിനെ എതിര്‍ത്തും അനുകൂലിച്ചും അഭിപ്രായപ്രകടനങ്ങളുമായി ഫുട്ബാള്‍ രംഗത്തെ പ്രമുഖര്‍ രംഗത്തെത്തിയത്. ശൈത്യകാലത്തേക്ക് ടൂര്‍ണമെന്‍റ് മാറ്റുന്നത് ഇംഗ്ളണ്ടിലെയും ജര്‍മ്മനിയിലേതുമുള്‍പ്പെടെയുള്ള യൂറോപ്യന്‍ ക്ളബ് ഫുട്ബാള്‍ ലീഗുകള്‍ക്ക് ഹാനികരമാവുമെന്ന വാദവുമായി ഫുട്ബാള്‍ ലീഗ് അധികൃതരും ഇതിന്‍െറ ചുവടുപിടിച്ച് ലോകകപ്പ് ഖത്തറില്‍ നിന്ന് മാറ്റണമെന്ന വാദവുമായി ഒരുവിഭാഗവും രംഗത്തുവന്നു. എന്നാല്‍, മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലൊന്നില്‍ ആദ്യമായി ആതിഥേയത്വം വഹിക്കുന്നത് തടയിടാനുള്ള യൂറോപ്യന്‍ ഫുട്ബാള്‍ ലോബിയാണ് വിവിദത്തിന് പിന്നിലെന്ന വാദവും ശക്തമാണ്.

ഖത്തര്‍ ഫുട്ബാള്‍ അധികൃതര്‍ ഇതിന് ശക്തമായ മറുപടി നല്‍കിയിട്ടുണ്ട്. രാജ്യത്തെ ഫുട്ബാള്‍ ആരാധകര്‍ക്കും വിവാദങ്ങളില്‍ കടുത്ത ആശങ്കയുണ്ട്. ഇക്കാര്യത്തില്‍ ഖത്തറിന് പിന്തുണയുമായി ഏഷ്യന്‍ ഫുട്ബാള്‍ കോണ്‍ഫെഡറേഷന്‍ അധ്യക്ഷന്‍ ശൈഖ് സല്‍മാന്‍ ബിന്‍ ഇബ്രാഹിം ആല്‍ ഖലീഫ രംഗത്തെത്തിയിരുന്നു. ഖത്തര്‍ ലോകപ്പ് ഏഷ്യക്കാകെ അഭിമാനകരമായിരിക്കുമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. ഖത്തറിന് ലോകകപ്പ് ടൂര്‍ണമെന്‍റ് അവിസ്മരണീയമാക്കാന്‍ കഴിയുമെന്ന് പറഞ്ഞ അദ്ദേഹം ഫിഫ ലോകകപ്പിന് ഏഷ്യ ആതിഥേയത്വം വഹിക്കുന്നത് രണ്ടാം തവണമാത്രമാണെന്നും വ്യക്തമാക്കി. വിവിധ കാരണങ്ങള്‍ പറഞ്ഞ് മല്‍സരങ്ങള്‍ ഖത്തറില്‍ നിന്ന് മാറ്റാനുള്ള ശ്രമങ്ങള്‍ യൂറോപ്പിന്‍െറ നിക്ഷിപ്ത താല്‍പര്യങ്ങളെയാണ് പ്രതിനിധീകരിക്കുതെന്നും ആരോപണമുയര്‍ന്നുകഴിഞ്ഞു.

 അല്‍ജസീറയുടെ ബ്രിട്ടീഷുകാരനായ സ്പോര്‍ട്സ് സ്പെഷ്യലിസറ്റ് ലീ വെല്ലിങ്സ് എഴുതിയ ലേഖനം ഈ വാദത്തെ ചോദ്യംചെയ്തിരുന്നു. ചൂട് പ്രശ്നമാണെന്ന വാദമുയിക്കുവര്‍ ഇതുവരെ ലോകകപ്പിന് ആതിഥ്യമരുളിയിട്ടില്ലാത്ത മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍ക്ക് അത് നടത്താനുള്ള അവസരം നിഷേധിക്കുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. മല്‍സരങ്ങള്‍ ഖത്തറിന് പുറത്തേക്ക് മാറ്റണമെന്ന് പറയുവര്‍, ലോകത്തിന്‍െറ ചിലഭാഗങ്ങളില്‍ ലോകകപ്പ് നടത്താന്‍ പാടില്ലൊണ് വാദിക്കുന്നത്. ലോകമെന്നാല്‍ യൂറോപ്പല്ല. ഖത്തറില്‍ നടക്കാനിരിക്കുത് യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പല്ലെന്നും ലോകകപ്പ് മല്‍സരമാണെും വിമര്‍ശകര്‍ മനസിലാക്കണമെും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

ഖത്തര്‍ ലോകകപ്പ് തണുപ്പുകാലത്തേക്ക് മാറ്റുതുമായി ബന്ധപ്പെട്ട പ്രശ്നം ഒക്ടോബറില്‍ ഫിഫ ചര്‍ച്ച ചെയ്യാനിരിക്കെ, യൂറോപ്യന്‍ ഫുട്ബോള്‍ പ്രതിനിധികള്‍ പ്രസ്താവനകളുമായി ഇടയ്ക്കിടെ രംഗത്തെത്തുന്നതിന്‍െറ സാംഗത്യത്തെ അദ്ദേഹം ലാഖനത്തിലൂടെ ചോദ്യംചെയ്തിരുന്നു. ഇംഗ്ളീഷ് ഫുട്ബാള്‍ അസോസിയേഷനോ ജര്‍മന്‍ വിമര്‍ശകരോ അല്ല ഫിഫയുടെ നടത്തിപ്പുകാരെന്നും അദ്ദേഹം തുറന്നടിച്ചു.

No comments:

Post a Comment