Friday, 23 August 2013

ഗര്‍ഭിണികള്‍ എത്തുന്നു

മലയാള സിനിമയ്ക്കിത് പെണ്‍വസന്തം. ഏതാനും സ്ത്രീ കേന്ദ്രീകൃത സിനിമകള്‍ക്ക് വരുംമാസം സാക്ഷിയാകുന്പോള്‍ വ്യത്യസ്തമായ പ്രമേയവുമായി അനീഷ് അന്‍വറിന്‍റെ സക്കറിയായുടെ ഗര്‍ഭിണികള്‍ എത്തുന്നു.

 കാസര്‍കോടുനിന്ന് കൊച്ചിയില്‍ താമസത്തിനെത്തിയ ഫാത്തിമ എന്ന കഥാ പാത്രത്തെ മികവുറ്റതാക്കിയ റിമാ കല്ലിങ്കലും പെര്‍ഫോം ചെയേ്‌യണ്ട കഥാപാത്രത്തെ അവതരിപ്പിച്ച ജോയ് മാത്യുവും ചിത്രത്തിന്‍റെ ഹൈലറ്റുകളാവും. പന്ത്രണ്ടാം ക്ലാസുകാരി സനുഷയും അന്‍പത്തഞ്ചു വയസുള്ള ഗര്‍ഭിണിയായ ഗീതയും മറ്റൊരു പ്രധാന വേഷത്തില്‍.

 ചിത്രത്തിന്‍റെ പ്രൊഡ്യൂസര്‍ കൂടിയ സാന്ദ്ര തോമസും ഉണ്ട്. ഡോക്ടറായി ലാലും ഡോക്ടറിന്‍റെ ഭാര്യയായി ആശാ ശരത്തും ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പി ക്കുന്നു. അജു വര്‍ഗീസ്, ഷാനവാസ്, ദേവി അജിത് എന്നിവര്‍ മറ്റ് അഭിനേതാക്ക ളാണ്.

No comments:

Post a Comment