Friday, 23 August 2013

ടെന്നി ജോപ്പനും ശാലുമേനോനും ജാമ്യം


കൊച്ചി: സോളാര്‍ തട്ടിപ്പ് കേസില്‍ റിമാന്‍ഡിലായിരുന്ന ടെന്നി ജോപ്പനും ശാലു മേനോനും ഉപാധികളോടെ ജാമ്യം അനുവദിച്ചു. ജസ്റ്റിസ് സതീശ് ചന്ദ്രന്‍്റെ അധ്യക്ഷതയിലുള്ള ഹൈകോടതി ബെഞ്ചാണ് കര്‍ശന ഉപാധികളോടെ ഇരുവര്‍ക്കും ജാമ്യം അനുവദിച്ചത്. ടെന്നി ജോപ്പന്‍ കൊട്ടാരക്കര പുത്തൂര്‍ സ്റ്റേഷന്‍ പരിധി വിട്ട് പോകരുതെന്നും ആവശ്യം വരുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചു. 50,000 രൂപയും രണ്ട് പേരുടെ ആള്‍ ജാമ്യത്തിലുമാണ് ടെന്നി ജോപ്പന്‍ പുറത്തിറങ്ങുന്നത്.

കേസന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ ശാലു മേനോന് ജാമ്യം അനുവദിക്കരുതെന്ന് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഹൈകോടതിയെ അറിയിച്ചിരുന്നു. കേസില്‍ ശാലുവിനെതിരായ സാമ്പത്തിക കുറ്റാരോപണങ്ങളില്‍ അന്വേഷണം പൂര്‍ത്തിയായിട്ടില്ളെന്നും തട്ടിപ്പ് തുകയുടെ ഉറവിടം കണ്ടത്തെിയിട്ടില്ളെന്നും അഡ്വക്കറ്റ് ജനറല്‍ കോടതിയെ അറിയിച്ചിരുന്നു.

ഇതേകേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പേഴ്സണല്‍ സ്റ്റാഫ് ടെന്നി ജോപ്പനെതിരായ അന്വേഷണം പൂര്‍ത്തിയാകാറായതിനാല്‍ ജാമ്യം അനുവദിക്കുന്നത് കേസന്വേഷണത്തെ ബാധിക്കില്ളെന്നും സറക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. കോന്നി സ്വദേശി ശ്രീധരന്‍ നായരില്‍ നിന്ന് 40 ലക്ഷം രൂപ തട്ടിയെടുക്കാന്‍ ടീം സോളാറിന ഒത്താശ ചെയ്തുകൊടുത്തുവെന്ന കേസിലാണ് ജോപ്പന്‍ അറസ്റ്റിലായത്.
കേസിലെ മൂന്നാം പ്രതിയായ ജോപ്പന്‍ ജൂണ്‍ 28 നാണ് അറസ്റ്റിലായത്. . തിരുവനന്തപുരം സ്വദേശി റാസിക് അലി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ശാലു മേനോന്‍ അറസ്റ്റിലായത്.

No comments:

Post a Comment