ദോഹ: ഖത്തര്‍ എയര്‍വേസിന്‍െറ ബോയിങ് 787 ഡ്രീംലൈനര്‍ വിമാന സര്‍വീസുകള്‍ ഇന്ത്യയിലേക്കും വ്യാപിപ്പിക്കുന്നു. തലസ്ഥാനമായ ദല്‍ഹിയിലേക്കും ഐ.ടി നഗരമായ ബംഗളൂരുവിലേക്കുമാണ് ഖത്തര്‍ എയര്‍വേസ് ഡ്രീംലൈനര്‍ വിമാന ശൃംഖല നീട്ടുന്നത്. സെപ്തംബര്‍ ഒന്നുമുതല്‍ ദോഹയില്‍ നിന്ന് രണ്ടു നഗരങ്ങളിലേക്കും തിരിച്ചും സര്‍വീസ് ആരംഭിക്കും.
ഇന്ത്യയിലെ രണ്ടു പ്രധാന നഗരങ്ങളിലേക്ക് ഡ്രീംലൈനര്‍ സര്‍വീസുകള്‍ തുടങ്ങുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് ഖത്തര്‍ എയര്‍വേസ് ചീഫ് എക്സിക്യുട്ടീവ് ഓഫിസര്‍ അക്ബര്‍ അല്‍ ബകര്‍ പറഞ്ഞു. യാത്രക്കാരോടുള്ള ഖത്തര്‍ എയര്‍വേസിന്‍െറ പ്രതിബദ്ധതയാണ് കൂടുതല്‍ റൂട്ടുകളിലേക്ക് കൂടുതല്‍ സൗകര്യങ്ങളും മുകച്ച യാത്രാഅനുഭവവും നല്‍കുന്ന ഡ്രീംലൈനര്‍ സര്‍വീസുകള്‍ തുടങ്ങാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു.
ബിസിനസ്, ഇക്കണമി ക്ളാസുകളിലായി 254 സീറ്റുകളാണ് ഡ്രീംലൈനറിലുള്ളത്.
ബിസിനസ് ക്ളാസില്‍ ഒന്ന്-രണ്ട്-ഒന്ന് ഫോര്‍മാറ്റിലായി 22 സീറ്റുകളും ഇക്കണമി ക്ളാസില്‍ മൂന്ന്-മൂന്ന്-മൂന്ന് ഫോര്‍മാറ്റില്‍ 232 സീറ്റുകളുമാണുള്ളത്. ബിസിനസ് ക്ളാസിലെ സീറ്റുകള്‍ യാത്രക്കാര്‍ക്ക് കിടക്കാന്‍ കൂടികഴിയുന്ന തരത്തിലാണ് സജ്ജീകരിച്ചിരിക്കുന്നത്. എല്ലാ ക്ളാസുകളിലും യാത്രക്കാര്‍ക്ക് വയര്‍ലെസ് ഇന്‍റര്‍നെറ്റ് കണക്റ്റിവിറ്റിയും ലഭ്യമാണ്. കോഴിക്കോടും കൊച്ചിയും തിരുവനന്തപുരവുമടക്കം ഇന്ത്യയിലെ 12 നഗരങ്ങളിലേക്ക് ഖത്തര്‍ എയര്‍വേസ് ആഴ്ചയില്‍ 95 സര്‍വീസുകള്‍ നടത്തുന്നുണ്ട്. ഇന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് ദോഹ വഴി ലണ്ടന്‍, ന്യൂയോര്‍ക്ക്, വാഷിങ്ടണ്‍, ദുബൈ, നൈറോബി, പാരിസ്, ഫ്രാങ്ക്ഫര്‍ട്ട്, ഓസ്ലോ തുടങ്ങി ലോകത്തിലെ വിവിധ നഗരങ്ങളിലേക്കും ഖത്തര്‍ എയര്‍വേസിന്‍െറ സര്‍വീസുകള്‍ നിലവിലുണ്ട്.

No comments:
Post a Comment