മലയാളത്തില്‍ ഒട്ടേറെ മികച്ച വേഷങ്ങള്‍ ചെയ്തിട്ടുണ്ട് നടി റോമ. ചോക്ലേറ്റ്, ഗ്രാന്റ് മാസ്റ്റര്‍ തുടങ്ങിയ ചിത്രങ്ങളിലെ റോമയുടെ പ്രകടനം ഏറെ പ്രശംസകള്‍ നേടിയിരുന്നു. പക്ഷേ ഗ്രാന്റ് മാസ്റ്റര്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തിന് ശേഷം റോമയെ മലയാളത്തില്‍ കാണാനേയില്ല. റോളുകള്‍ കിട്ടാത്തതിനാലാണ് റോമ അഭിനയിത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നതെന്ന് കരുതിയെങ്കില്‍ തെറ്റി. അഭിനയത്തേക്കാള്‍ ഇഷ്ടമായ നൃത്തതിന് വേണ്ടി സമയം മാറ്റിവച്ചിരിക്കുകയാണ് താരം.
ഒട്ടേറെ ഡാന്‍സ് ഷോകള്‍ക്ക് ക്ഷണം ലഭിയ്ക്കുന്നുണ്ട്. അടുത്ത കുറച്ച് ആഴ്ചകളിലായി ഏഴോളം പരിപാടികളുണ്ട്.
ഞാന്‍ ഒരിക്കലും വളരെ തിരക്കേറിയ ഒരു താരമായിരുന്നില്ല. പക്ഷേ അതില്‍ എനിയ്ക്ക് പരിഭവവുമില്ല. നൃത്തമെന്നത് എക്കാലത്തും എനിയ്‌ക്കേറെ താല്‍പര്യമുള്ള ഒന്നാണ്- റോമ പറയുന്നു. റോമ വിദേശരാജ്യങ്ങളിലാണ് റോമ ഏറെയും ഡാന്‍സ് പരിപാടികള്‍ അവതരിപ്പിക്കുന്നത്. ഇനി നടക്കാനിരിക്കുന്ന പരിപാടികളില്‍ ചിലത് മിഡില്‍ ഈസ്റ്റിലും, ഓസ്‌ത്രേലിയയിലും, അമേരിക്കയിലും മറ്റുമാണ്.
മലയാളി അസോസിയേഷനുകള്‍ നടത്തുന്ന ഈദ്, ഓണം ആഘോഷങ്ങളുമായി ബന്ധപ്പെട്ടാണ് അടുത്ത കുറച്ച് ആഴ്ചകളില്‍ റോമയ്ക്ക് പരിപാടികളുള്ളത്. എവിടെപ്പോയും പരിപാടി അവതരിപ്പിക്കാന്‍ താന്‍ തയ്യാറാണെന്നും നൃത്തത്തിന് വേണ്ടി എന്ത് ബുദ്ധിമുട്ടുകള്‍ സഹിക്കാനും താന്‍ തയ്യാറാണെന്നും റോമ പറയുന്നു. നൃത്തതിന്റെ തിരക്കുകളില്‍ക്കിടെ പുതിയൊരു മലയാളചിത്രത്തിലേയ്ക്ക് റോമ കരാറായിട്ടുണ്ട്. ഇതൊരു രസകരമായ റോളാണെന്നും ചിത്രത്തെക്കുറിച്ച് കൂടുതല്‍ ഒന്നും പറയാന്‍ കഴിയില്ലെന്നും റോമ പറയുന്നു. ഒക്ടോബറിലാണ് ഈ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുന്നത്. അതുവരെ റോമ നൃത്തവുമായി തിരക്കില്‍ത്തന്നെ

No comments:
Post a Comment