മലയാളത്തിലിത് ട്രാവല്‍ സിനിമകളുടെയും ത്രില്ലറുകളുടെയും കാലം. അടുത്തിടെയിറങ്ങിയ ‘നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി‘ എന്ന സിനിമ കണ്ട ഒട്ടു മിക്ക പ്രേക്ഷകരും നല്ല അഭിപ്രായമാണ് രേഖപ്പെടുത്തിയത്. ബൈക്കില്‍ ഹിമാലയം വരെയൊരു യാത്ര. ആരും കൊതിക്കുന്ന വിധത്തിലുള്ള അത്തരമൊരു യാത്രയും അതിനിടയിലെ സംഭവവികാസങ്ങളുമായിരുന്നു സിനിമയുടെ പ്രമേയം.
മുംബൈ പൊലീസും, മെമ്മറീസും ത്രില്ലര്‍ സിനിമകളുടെ രൂപത്തിലെത്തി പ്രേക്ഷ കരെ രസിപ്പിച്ചു. എങ്കില്‍ പിന്നെ ഇതെല്ലാം ചേര്‍ത്തൊരു സിനിമയെടുത്താലോ എന്ന് സംവിധായകന്‍ സുനില്‍ കരയാട്ടുകരയും എഴുത്തുകാരന്‍ ശ്രീജിത്തും ചേര്‍ന്ന് ചിന്തിച്ചപ്പോള്‍ ‘പകിട‘എന്ന പുതിയ സിനിമയ്ക്കുള്ള വിഭവങ്ങളായി.
ഒക്‌ടോബര്‍ പകുതിയോടെ റിലീസ് പ്രതീക്ഷിക്കാവുന്ന മലയാളത്തിലെ ഒരു ട്രാവല്‍ സിനിമയാവും ഇത്. സിനിമയുടെ ആദ്യ പകുതിയ്ക്കവസാനം മുതല്‍ യാത്രയാരംഭിക്കുന്നുവെങ്കിലും നീലാകാശം പോലെ പൂര്‍ണമായും ഒരു ട്രാവല്‍ സിനിമയായി രിക്കില്ല ഇത്. ത്രില്ലര്‍ സ്വഭാവമുള്ള തമാശയും കുടുംബ വിഷയങ്ങളും ഉള്‍ക്കൊള്ളിക്കുന്ന ഒരു സിനിമയാവും ന്യൂജനറേഷന്‍ സിനിമകള്‍ കുടുംബ ബന്ധങ്ങള്‍ ഒഴിവാക്കിയ കഥ പറയുന്ന ഇക്കാലത്ത് നായകനും കുടുംബവുമായുള്ള പശ്ചാത്തലം സിനിമയിലെ കഥയ്ക്കുണ്ട്.
ആദി എന്ന യുവാവും ജോര്‍ജ് കോശി അന്ത്രപ്പേര്‍ എന്ന മധ്യവയസ്കനുമാണ് കഥയില്‍ മുഖ്യ കഥാപാത്രങ്ങളില്‍. ജോര്‍ജ് വര്‍ഗീസായി ബിജു മേനോനും, ആദിയായി ആസിഫ് അലിയും എത്തുന്ന സിനിമയില്‍ അപൂര്‍വ ബോസ്, അജു വര്‍ഗീസ്, ഷൈന്‍ ടോം, വിഷ്ണു തുടങ്ങിയവരും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
കുമളി, കന്പം, തേനി വഴി രാമേശ്വരം വരെയാണ് യാത്ര. എല്ലാ ഘടകങ്ങളും ഉള്‍ക്കൊള്ളുന്ന സിനിമയെ ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തില്‍പ്പെടുത്തുക പ്രയാസകരമെന്ന് തിരക്കഥാകൃത്ത് ശ്രീജിത്ത് മനോരമ ഓണ്‍ലൈനിനോട് പറയുന്നു.

No comments:
Post a Comment